കോഹിനൂര്‍ രത്‌നം ഇന്ത്യക്ക് തരില്ല:ഡേവിഡ് കാമറൂണ്‍

കോഹിനൂറിന്റെ യഥാര്‍ഥ അവകാശികളുടെ വാദം താന്‍ മനസിലാക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കാമറൂണ്‍ ഇക്കാര്യത്തില്‍ ബ്രിട്ടന്റെ നിലപാട് വ്യക്തമാക്കിയത്.
ഡക്കാന്‍ ഖനിയില്‍ നിന്നു കുഴിച്ചെടുത്ത കോഹിനൂര്‍ രത്‌നം ഇപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലാണ് ഉള്ളത്. കാമറൂണിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ് രത്‌നം അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.












Click it and Unblock the Notifications