സോണിയ അമ്മയെ കാണാന്‍ യുഎസില്‍

സോണിയയുടെ മാതാവ് പൗല മെയ്‌നോ ചില രോഗങ്ങളെത്തുടര്‍ന്ന് യുഎസില്‍ ചികിത്സയിലാണ്, അവിടെ അവര്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയയാകുന്നുണ്ട്.
ഈ വിവരമറിഞ്ഞ സോണിയ മകനെയും കൂട്ടി അമേരിക്കയ്ക്കു പുറപ്പെടുകയായിരുന്നുവെന്നും അതുകൊണ്ടാണ് പാര്‍ലമെന്റില്‍ എത്താത്തതെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.
സോണിയയും രാഹുലും പാര്‍ലമെന്റില്‍ എത്താത്തത് ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ കാണാന്‍ ഇവര്‍ എത്താത്തതും വാര്‍ത്തയായിരുന്നു.
രാഹുലും സോണിയയും കാമറൂണുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാല്‍ അമ്മയുടെ രോഗവിവരം അറിഞ്ഞപ്പോള്‍ അത് റദ്ദാക്കുകയായിരുന്നുവത്രേ. സോണിയയുടെ മാതാവിന് എണ്‍പത് വയസ്സുണ്ട്, ഏറെനാളായി ഇവര്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ കാരണം ചികിത്സയിലാണ്.












Click it and Unblock the Notifications