ഇന്ത്യയില്‍ ബ്ലാക്ബെറി നിരോധിക്കില്ല

ഇന്ത്യയില്‍ രാജ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് ബ്ലാക്ബെറിയുടെ നിര്‍മ്മാതാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷനില്‍(റിം)നിന്നും ഉറപ്പ് ലഭിച്ചുണ്ടെന്നും അതിനാല്‍ തുടര്‍നടപടികള്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം,
രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എന്തായാലും അത് ഉടന്‍ കൈക്കൊള്ളുമെന്ന കാര്യത്തില്‍ കമ്പനി ഉറപ്പു നല്‍കിയതായി ആഭ്യന്തര മന്ത്രാലയം സ്പെഷല്‍ സെക്രട്ടറി ഉത്തന്കുമാര് ബന്സ്വാളാണ് മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
പ്രമുഖ സ്മാര്‍ട്ട്ഫോണായ ബ്ലാക്ക്ബെറിയുടെ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുരക്ഷാ ഏജന്‍സികള്‍ക്കും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷിക്കാന്‍ പര്യാപ്തമായ രീതിയില്‍ ഇ-മെയില്‍ ഉള്‍പ്പെടെ ഡാറ്റാ സര്‍വീസുകളുടെ ഫോര്‍മാറ്റ് വേണമെന്ന നിബന്്ധന പാലിക്കാന്‍ കമ്പനിയോടാവശ്യപ്പെടണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന റിം ഇന്ത്യയില്‍ അതിനു തയാറാകാത്തതിനു ഒരു ന്യായീകരണമില്ലെന്നും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയാറല്ലെങ്കില്‍ രാജ്യത്തെ ഷോറൂമുകള്‍ അടച്ചുപൂട്ടിക്കുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications