നക്സല്‍ ഭീഷണി 3 വര്‍ഷത്തിനുള്ളില്‍ മറികടക്കും
ദില്ലി: രാജ്യത്ത് വളര്‍ന്നു വരുന്ന മാവോവാദി/നകസ്ല്‍ പ്രശ്നം വരുന്ന മൂന്നുവര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു.
പിന്നാക്ക പ്രദേശങ്ങളുടെ വികസനവും പൊലീസ് നടപടിയുമാണ് മാവോവാദി പ്രശ്നം പരിഹരിയ്ക്കാനായി സര്‍ക്കാര്‍ കാണുന്ന മാര്‍ഗ്ഗങ്ങള്‍. പാര്‍ലമെന്ററി കണ്‍സള്‍ട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നേരിടും. വികസനവും പോലീസ് നടപടിയും കൊണ്ട് നക്സലിസത്തെ നേരിടാനുള്ള ഇരട്ട തന്ത്രത്തെ നക്സല്‍ ബാധിത സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു. കേന്ദ്രം ഈ സംസ്ഥാനങ്ങളുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെയ്ക്കും, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സേവനവും നല്‍കും. അതിവേഗം തന്നെ വികസനം നടപ്പാക്കാനായി പദ്ധതികള്‍ക്കും സുരക്ഷയ്ക്കുമായുള്ള പണം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നുംചിദംബരം പറഞ്ഞു.












Click it and Unblock the Notifications