രാഹുല്‍ മഹാജന്‍ മര്‍ദ്ദിച്ചുവെന്ന് ഭാര്യ

ഇപ്പോള്‍ രാഹുലും കുടുംബവും തന്നെ പീഡിപ്പിയ്ക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയരിക്കുകയാണ് ഭാര്യ ഡിംപി. കൊല്‍ക്കത്ത സ്വദേശിയും മോഡലുമായ ഡിംപി രാഹുലിന്റെ രണ്ടാം ഭാര്യയാണ്.
ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച ഡിംപി മുംബൈയിവെ വര്‍ളിയിലുള്ള രാഹുലിന്റെ വീട്ടില്‍ നിന്നുംതാമസം മാറ്റിയിട്ടുണ്ട്. ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് പറഞ്ഞാണത്രേ ഡിംപി രാഹുവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.
ഡിംപിയുടെ കൈകളിലും മുഖത്തുമെല്ലാം പരിക്കുകളുണ്ടെന്നും തലയില്‍ മുറിവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഹുലിന്റെ ആദ്യ വിവാഹവും തകര്‍ന്നത് ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രാഹുല്‍ തന്നെ വല്ലാതെ മര്‍ദ്ദിച്ചുവെന്ന് ഡിംപി പറയുന്നു.
ഡിംപിയുടെ ഫോണില്‍ അസമയത്ത് വന്ന എസ്എംഎസ് രാഹുല്‍ വായിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ഡിംപിയുടെ ഫോണ്‍ ലോക്കായിരുന്നു. ഫോണ്‍ തുറക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ ഉറക്കമായിരുന്ന ഡിംപി ശല്യപ്പെടുത്തതരുതെന്ന് പറഞ്ഞു.
ഇതില്‍ കുപിതനായി രാഹുല്‍ മര്‍ദ്ദനം തുടങ്ങുകയായിരുന്നുവത്രേ. മര്‍ദ്ദനം തുടങ്ങിയ രാഹുല്‍ തന്നെ മുടിയ്ക്ക് പിടിച്ച് നിലത്ത് വലിച്ചിഴച്ചുവെന്നും ഡിംപി പറയുന്നു. പിന്നീട് ഡിംപി സ്വന്തം വീട്ടുകാരെ വിവരമറിയിയ്ക്കുകയും അവരെത്തി ഇവരെ കൊണ്ടുപോവുകയുമായിരുന്നു.
എന്നാല്‍ ആരോപണം രാഹുല്‍ നിഷേധിച്ചിട്ടുണ്ട്. വിവാഹത്തിന്റെ രണ്ടാമത്തെ മാസം തന്നെ എല്ലാകാര്യത്തിനും പ്രകോപിതനാകുന്ന രാഹുല്‍ തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നുവെന്നാണ് ഡിംപി പറയുന്നത്.












Click it and Unblock the Notifications