Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുറൈഷി മുഖ്യ തിര. കമ്മീഷണര്‍

ദില്ലി: തിരഞ്ഞെടുപ്പ് കമ്മിഷനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഷഹാബുദ്ദീന്‍ യാക്കൂബ് ഖുറൈഷി (63) സ്ഥാനമേറ്റു. ദില്ലിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസില്‍ നടന്ന ചടങ്ങിലാണു ഖുറൈഷി സ്ഥാനമേറ്റത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചൗള വിരമിച്ചതിനെ തുടര്‍ന്നാണ് ഖുറൈഷിയുടെ നിയമനം. രണ്ടു വര്‍ഷത്തേക്കാണു കാലാവധി. 1971 ബാച്ച് ഐഎഎസ് ഓഫിസറായ ഖുറൈഷി 2006 ജൂണിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായത്.

ഈ വര്‍ഷം അവസാനം ബിഹാര്‍ നിയമസഭയിലേക്കും അടുത്ത വര്‍ഷം തമിഴ്‌നാട്, പശ്ചിമബംഗാള്‍, കേരളം, അസം നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഖുറേഷിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ള ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് അദ്ദേഹം.

വിഎസ് സമ്പത്താണ് മൂന്നംഗ കമ്മിഷനിലെ മറ്റൊരംഗം. ഖുറൈഷിയുടെ ഒഴിവില്‍ സര്‍ക്കാര്‍ ഉടന്‍ നിയമനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+