കാമറൂണിനെ കാണാനും സോണിയയും രാഹുലും വന്നില്ല

രണ്ടു ദിവസമായി ദില്ലിയിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും മാധ്യമങ്ങളിലും ഉയരുന്ന ചോദ്യമാണിത്. ഇത്തവണ പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയശേഷം സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും സഭയില്‍ വന്നിട്ടില്ല. മറ്റെവിടെയും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ സന്ദര്‍ശന വേളയിലാണ് ഇവരുടെ അസാന്നിധ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണണമെന്ന് കാമറൂണ്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുമെന്ന് പത്താം നമ്പര്‍ ജന്‍പഥില്‍ നിന്ന് സൂചനയും നല്‍കിയിരുന്നു. എന്നാല്‍ ഇത് നടന്നില്ല.
രണ്ടുപേരും രാജ്യത്തുണ്ടോ അതോ ഏതെങ്കിലും വിദേശരാജ്യത്തു പോയതാണോ എന്നു വ്യക്തമമല്ല. അസുഖമാണോ എന്ന അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ടുപേരും എവിടെയെന്ന് പറയാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞത്.
പാര്‍ലമെന്റ് സമ്മേളനസമയത്ത് സോണിയാഗാന്ധി സഭയില്‍ ഹാജരാവുക പതിവായിരുന്നു. പലപ്പോഴും സജീവമായിത്തന്നെ ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്യുകയാണ് പതിവ്. അതുകൊണ്ടു തന്നെ ഇത്തവണ സോണിയയുടെ അഭാവം എല്ലാവരും ശ്രദ്ധിക്കുകയാണ്.












Click it and Unblock the Notifications