കൈവെട്ട്: പ്രതികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി

ആക്രമണത്തിനിടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിയ്ക്കാന്‍ ഉപയോഗിച്ച കറുത്ത ലാന്‍സര്‍ കാറാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി ആലുവ റൂറല്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് കാര്‍ പിടിച്ചെടുത്തത്. കാലടി സ്വദേശി നജീബിന്റേതാണ് കാര്‍. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നാണു സൂചന.
പരിക്കേറ്റ പ്രതികള്‍ പ്രാഥമിക ചികിത്സ നേടിയത് അറസ്റ്റിലായ ഡോക്ടര്‍ റെനീഫിന്റെ വീട്ടിലാണെന്ന് നേരത്തേ വ്യക്തമായിരുന്നു. ഇവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് പോകാന്‍ ഉപയോഗിച്ച വാഹനമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications