കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയലേഖനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

  • By Ajith Babu
Google Oneindia Malayalam News

EC orders probe into pastoral letter
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ 19ന് പള്ളികളില്‍ വായിച്ച കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ഇടയലേഖനത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവിട്ടു. വിശദമായ റിപ്പോര്‍ട്ട്് നല്‍കാന്‍ എറണാകുളം കലക്ടര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി.

കളമശേരി സ്വദേശി ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതവിശ്വാസം മുതലെടുത്ത് വിശ്വാസികളില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമമാണ് ഇടയലേഖനമെന്ന് ജോസഫ് പരാതിയില്‍ പറഞ്ഞിരുന്നു.

വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ശത്രുതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാന്‍ ഇടയലേഖനം വഴിതെളിയ്ക്കുമെന്നും അതുകൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ഇടയലേഖനത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് കെസിബിസി നല്‍കുന്ന ആഹ്വാനം എന്നായിരുന്നു ഇടയലേഖനത്തിലെ തലക്കെട്ട്. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും മറ്റു നാല് ബിഷപ്പുമാരും ഒപ്പിട്ട ഇടയലേഖനത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.

തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചശേഷം ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതോളം പരാതി തിരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X