പണമെത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍
കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ പ്രതികള്‍ക്ക് പണമെത്തിച്ചത് കോതമംഗലം സ്വദേശിയായ പൊപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് പിടിയിലായ യൂനസിന്റെ മൊഴി.
പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഷ്‌റഫാണ് പണമെത്തിച്ചതെന്നാണ് ഇയാള്‍ പറയുന്നത്.
അതിനിടെ എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ആലുവ സ്വദേശിയായ കെ.പി. മൊയ്തീന്‍ കുഞ്ഞിനെതിരായാണ് നടപടി.
ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്ന് ലഘുലേഖകളും സിഡികളും കണ്ടെടുക്കുകയും ചെയ്തു.
മതവൈരം വളര്‍ത്തുന്ന രീതിയിലുളള രേഖകളും വീഡിയോകളും ഇക്കൂട്ടത്തിലുണ്ടെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.












Click it and Unblock the Notifications