കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടയലേഖനത്തില്‍ രാഷ്ട്രീയമില്ലെന്ന്

  • By Ajith Babu
Google Oneindia Malayalam News

കൊച്ചി: ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നോ വേണ്ടെന്നോ ഇടയലേഖനം വഴി ആഹ്വാനം ചെയ്തിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജനാധിപത്യ സമ്പ്രദായത്തിലില്ല എന്നു പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കെസിബിസിയുടെ ആഹ്വാനം വര്‍ഗീയമല്ലെന്നും വിശ്വാസികളെ ജനാധിപത്യത്തിന്റെ മഹത്വം വെളിവാക്കാനാണെന്നും ഡപ്യൂട്ടി സെക്രട്ടറിയും വക്താവുമായ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിന് ഇരയാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു പറയേണ്ടത് സഭയുടെ അവകാശമാണ്, അത് ഇനിയും തുടരും. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ ഭരണഘടനയോ ഏതെങ്കിലും നിയമമോ വിലക്കുന്നില്ല. സാമൂഹിക പ്രസ്ഥാനമായതിനാല്‍ രാഷ്ട്രീയത്തിലും ജനത്തെ ബാധിക്കുന്ന ഏതു വിഷയത്തിലും അഭിപ്രായം പറയാന്‍ സഭയ്ക്കു സ്വാതന്ത്ര്യമുണ്ട്.

ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ എല്ലാ വിശ്വാസികളും വോട്ട് ചെയ്യണമെന്നാണ് ഇടയലേഖനത്തിലെ ആഹ്വാനം. പൊതുനന്മയ്ക്കായി നിസ്വാര്‍ധരായി പ്രവര്‍ത്തിക്കുന്നവരും മൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കുന്നവരും ദൈവ വിശ്വാസമുള്ളവരുമായ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെടണമെന്നാണു സഭയുടെ നിലപാട്.
സഭയുടെ വിശ്വാസ സംഹിതകള്‍ സംബന്ധിച്ചുള്ള വിശദീകരണമാണ് ഇടയലേഖനത്തിലൂടെ നല്‍കിയതെന്നും ഡോ ആലത്തറ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X