സര്‍ക്കാര്‍ മാഫിയയുടെ പിടിയില്‍: ഹൈക്കോടതി

സാധാരണക്കാര്‍ക്കും ജഡ്ജിമാര്‍ക്കും മാത്രമാണ് നിയമം ബാധകം. പണമുണ്ടെങ്കില്‍ ഏത് കോടതിവിധിയേയും മറികടക്കാമെന്ന അഹങ്കാരമാണ് മാഫിയകള്‍ക്ക്. സര്‍ക്കാരിനെ ആരെങ്കിലും നിയന്ത്രിയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാണം. നിയമ ലംഘനങ്ങള്‍ തടയാന്‍ പോലീസിന് കഴിയുന്നില്ലെങ്കില്‍ പട്ടാളത്തെ വിളിയ്ക്കാന്‍ കോടതിയ്ക്കുത്തരവിടാമെന്നും ജസ്റ്റിസ് സിരിഗജന്‍ പറഞ്ഞു.
മലയാറ്റൂര്‍ മേഖലയിലെ അനധികൃത ക്വാറികള്‍ക്കെതിരായ പൊതു താല്‍പ്പര്യ ഹര്‍ജ്ജി പരിഗണിയ്ക്കുകയായിരുന്നു കോടതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തിനു വേണ്ടി കേസ് മൂന്നാഴ്ചത്തേയ്ക്ക് മാറ്റി.
കോടതി വിധികളെ മറികടന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും മറ്റും പിന്തുണയോടെ ക്വാറികള്‍ പ്രവര്‍ത്തിയ്ക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സിരിഗജന്‍ സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.












Click it and Unblock the Notifications