പോള്‍ വധം അന്വേഷണത്തിന് കൂടുതല്‍ സമയം വേണം

മൂന്ന് മാസത്തെ സമയം കൂടി അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അന്വേഷണ സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി ആറ് മാസത്തെ സമയമാണ് അന്വേഷണ സംഘത്തിന് അനുവദിച്ചിരുന്നത്. ഈ കാലയളവ് ശനിയാഴ്ച തീരാനിരിയ്‌ക്കേയാണ് സിബിഐ യുടെ നീക്കം.
സിബിഐയുടെ ലീഗല്‍ സെല്‍ കുറ്റപത്രത്തിന് അന്തിമരൂപം നല്‍കേണ്ടതുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായുള്ള ആവശ്യമെന്ന നിലയ്ക്ക് കോടതി ആവശ്യം അംഗീകരിച്ചേക്കുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications