ബ്രഹ്മപുരത്ത് ഗ്യാസ് വൈദ്യുതി പദ്ധതി
കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് ഗ്യാസ് അധിഷ്ടിത വൈദ്യുതി പദ്ധതി തുടങ്ങാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
1026 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിയ്കാനാവുന്ന പദ്ധതിയ്ക്ക് 4500 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. കേരള വൈദ്യുതി ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് നടപ്പായാല്‍ കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ അറുതി വരും. വന്‍ തോതില്‍ വൈദ്യുതി ആവശ്യമുള്ള പല പദ്ധതികളും കൊച്ചിയില്‍ വരുന്നുണ്ട്. ഇത് കൂടി മുന്നില്‍ കണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി ആരംഭിയ്ക്കാനാഅണ് കെഎസ്ഇബി ഉദ്ദേശിയ്ക്കുന്നത്.
ബ്രഹ്മപുരത്തെ ഡീസല്‍ വൈദ്യുതി നിലയത്തിനടുത്തായിരിയ്ക്കും ഈ പുതിയ പദ്ധതി സ്ഥാപിയ്ക്കുക.












Click it and Unblock the Notifications