തൃശൂരില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു
തൃശൂര്‍: കെഎസ്ആര്‍ടിസി ബസുകള്‍ സമയക്രമം പാലിക്കാതെ ചെയിന്‍ സര്‍വ്വീസ് നടത്തുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു.
ബസുടമകളുടേയും തൊഴിലാളി യൂണിയനുകളുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് സമരം. കെഎസ്ആര്‍ടിസിയുടെ സമയം പാലിയ്ക്കാതെയുള്ള സര്‍വ്വീസുകള്‍ മൂലം ചാലക്കുടി - ഇരിങ്ങാലക്കുട, തൃശൂര്‍- പാലക്കാട്, എറണാകുളം- ഗുരുവായൂര്‍ തുടങ്ങിയ റൂട്ടുകളിലെ സ്വകാര്യ ബസുകള്‍ നഷ്ടത്തിലാവുന്നുവെന്നാണ് ആരോപണം.
ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്ന് ബസുടമകള്‍ പറയുന്നു.












Click it and Unblock the Notifications