കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2200ന് മുമ്പ് ഭൂമി നശിയ്ക്കും?

  • By Ajith Babu
Google Oneindia Malayalam News

Earth
ലണ്ടന്‍: 2200ന് മുമ്പ് ഭൂമി തകരുമെന്ന് ശാസ്ത്രജ്ഞര്‍. 2182ല്‍ ഒരു വലിയ ഉല്‍ക്ക ഭൂമിയില്‍ വന്നിടിയ്ക്കുമെന്നാണ് ശാസ്ത്രജ്ഞ പ്രവചനം.

1999 ആര്‍ക്യു36 എന്ന് പേരിട്ടിരിയ്ക്കുന്ന ഉല്‍ക്ക 2200ന് മുമ്പ് ഭൂമിയില്‍ പതിയ്ക്കാന്‍ ആയിരത്തില്‍ ഒന്ന് എന്ന് സാധ്യതയാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ 2182 സെപ്റ്റംബര്‍ 24ന് ഉല്‍ക്ക ഭൂമിയില്‍ പതിയ്ക്കുമെന്നാണ് മുന്നറിയിപ്പ.

ആയിരത്തില്‍ ഒന്ന് എന്ന സാധ്യതയാണ് കല്‍പിയ്ക്കപ്പെടുന്നതെങ്കിലും ബഹിരാകാശ ശാസ്ത്രത്തില്‍ ഇതൊരു ചെറിയ അളവാണെന്നതാണ് യാഥാര്‍ത്ഥ്യം. ഒരുകാലത്ത് ഭൂമി അടക്കി വാണിരുന്ന ദിനോസറുകളുടെ വംശനാശത്തിനിടയാക്കിയത് ഇത്തരത്തിലൊരു ഉല്‍ക്കയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ഭൂമിയ്ക്ക് ഭീഷണിയാകുന്ന ഉല്‍ക്കകളെ എങ്ങനെ പ്രതിരോധിയ്ക്കണമെന്ന് ഏറെക്കാലമായി ശാസ്ത്രലോകം ചര്‍ച്ച ചെയ്തു വരുന്ന കാര്യമാണ്. അണുബോംബ് സ്‌ഫോടനത്തിലൂടെ ഉല്‍ക്കകളുടെ സഞ്ചാരപഥത്തില്‍ വ്യതിയാനം വരുത്തി അവയെ തിരിച്ചുവിടാമെന്ന പദ്ധതിയ്ക്കാണ് ഇതില്‍ ഏറ്റവും സ്വീകാര്യത ലഭിച്ചിരിയ്ക്കുന്നത്.

അതേ സമയം 2080ന്് ശേഷമെ ഈ ഉല്‍ക്ക ദൃഷ്ടിപഥത്തില്‍ വരികയുള്ളൂവെന്നും അതിന് മുമ്പ് ഇത്തരം നടപടികളൊന്നും എടുക്കാന്‍ സാധിയ്ക്കില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X