വേദാന്തക്കെതിരെ അവതാര്‍ പ്രതിഷേധം!

ജെയിംസ് കാമറൂണിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ അവതാറിലെ കഥാപാത്രങ്ങളായ നാവികളുടെ വേഷങ്ങള്‍ ധരിച്ചു കൊണ്ടാണ് പലരും പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവതാറിലെ അഭിനേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
വേദാന്ത കമ്പനിയുടെ വാര്‍ഷിക സമ്മേളനം നടക്കുന്ന വേദിയ്ക്കുന്ന് പുറത്താണ് അവതാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയ്ക്ക് ഭീഷണിയാണെന്ന് സമരക്കാര്‍ പറയുന്നു.
തദ്ദേശവാസികളായ ദോന്‍ഗ്രിയ കോണ്ട്‌സ് എന്ന ആദിവാസി ജനതയുടെ നിലനില്‍പിന് ഖനി കമ്പനി ഭീഷണിയാകുന്നുണ്ടെന്ന് വിമര്‍ശനങ്ങളുണ്ട് ജെയിംസ് കാമറൂണിന്റെ അവതാര്‍ സിനിമയും സമാനരീതിയിലുള്ള ഒരു കഥയാണ് പറയുന്നത്.












Click it and Unblock the Notifications