ഹദ്ദയിലെ മുസ്ലീംങ്ങള്‍ നമസ്‌കാരദിശ മാറ്റി
റിയാദ്: സൗദി അറേബ്യയിലെ ഒരു ഗ്രാമത്തിലുള്ള മുസ്ലീംങ്ങള്‍ തങ്ങളുടെ നമസ്‌കാര ദിശ മാറ്റി.
പത്തുവര്‍ഷമായി തെറ്റായ ദിശയില്‍ പ്രാര്‍ത്ഥിച്ചിരുന്നവരാണ് മെക്കയില്‍ നിന്നും വെറും 20കിലോമീറ്റര്‍ മാത്രം അകലെസ്ഥിതിചെയ്യുന്ന ഹദ്ദ ഗ്രാമത്തിലുള്ളവര്‍.
യഥാര്‍ത്ഥത്തില്‍ ഇവര്‍ പ്രാര്‍ത്ഥനയ്ക്കിരിക്കേണ്ടത് തെക്കുകിഴക്കു ദിശയിലാണ്, എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇവര്‍ വടക്കോട്ട് തിരിഞ്ഞാണ് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നത്.
തെറ്റുമനസ്സിലാക്കിയതിനെത്തുടര്‍ന്ന് പള്ളിയിലെ മതനേതാവ് വിശ്വാസികളോട് പ്രാര്‍ത്ഥനാ ദിശമാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇസ്ലാം മതവിശ്വാസപ്രകാരം മക്കയിലെ ഏറ്റവും വിശുദ്ധമായ കഅബയുടെ ദിശയിലേയ്ക്ക് തിരിഞ്ഞാണ് പ്രാര്‍ത്ഥന നടത്തേണ്ടത്.












Click it and Unblock the Notifications