ലോകത്തേറ്റവും വലിയ തീംപാര്‍ക്കുമായി റിലയന്‍സ്

മുംബൈയില്‍ 400 ഏക്കറില്‍ നിര്‍മ്മിയ്ക്കുന്ന പാര്‍ക്കിന് 6900 കോടി രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കുന്നത്. നിര്‍മാണം കഴിയുന്നതോടെ ലോകത്തെ തന്നെ ഇത്തരത്തിലെ ഏറ്റവും വലിയ തീം പാര്‍ക്കായി ഇതുമാറുമെന്നാണ് കരുതപ്പെടുന്നത്.
യൂണിവേഴ്‌സലിന്റെ പ്രമുഖ സിനിമാ ബ്രാന്‍ഡുകളായ സ്‌പൈഡര്‍മാന്‍, ഇടി, ഹാരി പോര്‍ട്ടര്‍, ജാസ്, ജുറാസിക്ക് പാര്‍ക്ക് എന്നിവയൊക്കെ പാര്‍ക്കില്‍ ഉപയോഗിക്കും. ഇത് ഉപയോഗിക്കുന്നതിന് യൂണിവേഴ്‌സലിന് റോയല്‍റ്റി ഫീസ് നല്‍കും. ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യയില്‍ ജനപ്രീതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ പദ്ധതി യൂണിവേഴ്‌സലിനും ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഹോളിവുഡ് സിനിമകള്‍ക്ക് പുറമെ ഇന്ത്യന്‍ ക്ലാസിക്ക് സിനിമകളുടെ തീമുകളും പാര്‍ക്കിലുണ്ടാവും.
യൂണിവേഴ്‌സലിന്റെ ഫ്‌ളോറിഡ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലുള്ള തീംപാര്‍ക്കുകളുടെ മാതൃകയിലായിരിക്കും മുംബൈയിലെ തീംപാര്‍ക്കും നിര്‍മ്മിയ്ക്കുക. എന്നാല്‍ ഇവിടത്തെ യുവജനതയെ ആകര്‍ഷിയ്ക്കാന്‍ ലേശം ഇന്ത്യന്‍ മസാലയും ചേര്‍ക്കുമെന്ന് മാത്രം.
പാര്‍ക്കിന് വേണ്ട ഭൂമി ലഭ്യമാക്കുന്നതു സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാരുമായി റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് വൃത്തങ്ങള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മുന്നു നാല് മാസത്തിനുള്ളില്‍ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് യൂണിവേഴ്‌സലുമായി അന്തിമ ധാരണയിലെത്തുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.












Click it and Unblock the Notifications