കൊച്ചി മെട്രോ പദ്ധതി കേന്ദ്രമന്ത്രിസഭ പരിഗണിക്കും
ദില്ലി: കൊച്ചി മെട്രോ പദ്ധതി വീണ്ടും കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക്. കേന്ദ്രവും കേരളവും 50 ശതമാനം വീതം പണം മുടക്കി പദ്ധതി നടപ്പാക്കന്നതാണ് കേന്ദ്ര മന്ത്രിസഭ വീണ്ടും പരിഗണിയ്ക്കുന്നത്.
നേരത്തേ ആസൂത്രണ കമ്മീഷന്‍ ഉപാധികളോടെ ഈ പദ്ധതിയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെയ് 17ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.
കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ വിലയിരുത്തിയ യോഗത്തില്‍ പദ്ധതി സംബന്ധിച്ച് നഗര വികസന മന്ത്രാലയം വീണ്ടും നോട്ട് തയ്യാറാക്കി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications