ദില്ലി: നവംബറിലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പാര്‍ലമെന്റ് സന്ദര്‍ശിയ്ക്കും. നവംബര്‍ 9ന് ഒബാമ പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിയ്ക്കും. ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് നവംബര്‍ രണ്ടിന് ആരംഭിയ്‌ക്കേണ്ടിയിരുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നേരത്തെയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സന്ദര്‍ശനത്തിനിടെ ആഗ്രയിലെ താജ്മഹലും ഒബാമ സന്ദര്‍ശിച്ചേക്കും. 2006ല്‍ ഇന്ത്യയിലെത്തിയ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
ആദ്യ യുപിഎ സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌ക്കരിയ്ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ബുഷിന്റെ പരിപാടി റദ്ദു ചെയ്യുകയായിരുന്നു.