Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതാപിതാക്കളുടെ പഴകിയ ജഡങ്ങള്‍ക്കൊപ്പം മകന്‍

മുംബൈ: അച്ഛനമ്മമാരുടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ക്കൊപ്പം മകന്‍ നാലുദിവസമായി ഫ്‌ളാറ്റില്‍. ഗൊരേഗാവ് നന്ദാവന്‍ ബില്‍ഡിങ്ങിലുള്ള ഫഌറ്റിലാണ് മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ക്കൊപ്പം നാല്‍പ്പത്തിരണ്ടുകാരനായ മകനെ കണ്ടെത്തിയത്.

എന്‍. രാജന്‍ (80), ഭാര്യ ചന്ദ്ര (70) എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടെത്തിയത്. മകന്‍ സുജിത്ത് (42) മനോദൌര്‍ബല്യമുള്ളയാളാണെന്നു കരുതുന്നതായും മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ കിടക്കുന്ന കാര്യം അറിയുക പോലും ചെയ്യാത്ത മട്ടിലാണു പെരുമാറ്റമെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

മൃതദേഹങ്ങള്‍ക്കു നാലുദിവസത്തെ പഴക്കമെങ്കിലുമുണ്ടാകുമെന്നും പൊസീസ് അറിയിച്ചു. ഫ്‌ളാറ്റില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണു പൊലീസില്‍
വിവരമറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം സുജിത് ഭക്ഷണസാധനങ്ങളും പാലും മറ്റും വാങ്ങാന്‍ പുറത്തു പോയിരുന്നതായും അയല്‍ക്കാര്‍ മൊഴി നല്‍കി.

പൊലീസെത്തി കതകില്‍ മുട്ടിയപ്പോള്‍ സുജിത് തന്നെയാണു വാതില്‍ തുറന്നത്. എന്നാല്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ഇയാള്‍ക്കായില്ലെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+