കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ ക്ഷമചോദിച്ചു, വിമാനം 10ന് പുറപ്പെടും

  • By Lakshmi
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളിയാഴ്ച 8.50ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം, ബഹറിന്‍-ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശനിയാഴ്ച രാത്രി 10മണിയ്ക്ക് മാത്രമേ പുറപ്പെടുകയുള്ളു.

വിമാനം വൈകിയതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ച യാത്രക്കാര്‍ വിമാനം മൂന്നു മണിയ്ക്ക് യാത്ര പുറപ്പെടുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഹോട്ടലുകളിലേയ്ക്ക് മാറാന്‍ തയ്യാറായിരുന്നു.

എന്നാല്‍ പിന്നീട് എയര്‍ഇന്ത്യ പിആര്‍ഒ ആണ് വിമാനം രാത്രി 10ന് മാത്രമേ പുറപ്പെടുകയുള്ളുവെന്ന് അറിയിച്ചത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ പിആര്‍ഒ ക്ഷമചോദിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി 7.05ന് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തേണ്ടിയിരുന്ന വിമാനം നാല് മണിക്കൂര്‍ വൈകി 12 മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്.

പിന്നീട് രണ്ട് മണിയോടെ വിമാനത്തിന് പുറപ്പെടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. എന്നാല്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ യാത്രക്കാര്‍ തയ്യാറായില്ല. 3.45ന് വിമാനത്തില്‍ നിന്നിറങ്ങാന്‍ അന്ത്യശാസനം നല്‍കിയെങ്കിലും യാത്രക്കാര്‍ കൂട്ടാക്കിയില്ല. ജീവനക്കാരില്ലാത്തതിനാലാണ് വിമാനം പുറപ്പെടാത്തതെന്നാണ് കാരണമായി പറഞ്ഞത്.

കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 160 യാത്രക്കാരുള്ള വിമാനമാണ് അധികൃതരുടെ അനാസ്ഥ മൂലം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. തുടക്കത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ വിശ്രമ സൌകര്യം പോലും എയര്‍ ഇന്ത്യ ഒരുക്കിയില്ല. ഭക്ഷണമോ വെള്ളമോ ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ അറിയിച്ചു. അതിനിടെ ചില യാത്രക്കാര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X