Get Updates
Get notified of breaking news, exclusive insights, and must-see stories!

മാതാപിതാക്കളുടെ പിടിവലി; കുഞ്ഞിന്റെ കയ്യൊടിഞ്ഞു

കോട്ടയം: മാതാപിതാക്കള്‍ പിടിച്ചുവലിച്ചതിനെത്തുടര്‍ന്ന് പത്തുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ കൈകാലുകള്‍ ഒടിഞ്ഞു. കുഞ്ഞിനെ മാതാപിതാക്കള്‍ എടുത്തെറിയും ചെയ്തുവത്രേ.

ഇടുക്കി സ്വദേശികളായ സുരേന്ദ്രന്‍-ബിജി ദമ്പതികളുടെ മകള്‍ നയനയെയാണ് കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ഇടതുകയ്യുടെ തോള്‍ഭാഗവും വലുതകയ്യുടെ മുട്ടിന് താഴ്ഭാഗവും ഒടിഞ്ഞ നിലയിലാണ്.

വലതുകാലിന്റെ തുടയെല്ലും ഇടതുകാല്‍മുട്ടിനു താഴ്ഭാഗത്തെ അസ്ഥിയും പൊട്ടിയിട്ടുണ്ട്. വേദനയില്‍ പുളഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാ കെയര്‍ വാര്‍ഡില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ഈ പെണ്‍കുഞ്ഞ്.

കുഞ്ഞിനെ അയല്‍വാസികള്‍ മര്‍ദ്ദിച്ചതാണെന്നാണ് അമ്മ ബിജി പൊലീസിനോട് പറഞ്ഞിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യം തോന്നി പൊലീസ് ബിജിയും സുരേന്ദ്രനും താമസിക്കുന്ന സ്ഥലത്തെത്തി നാട്ടുകാരില്‍ നിന്നും മൊഴിയെടുത്തു. ഈ ദമ്പതികള്‍ തമ്മില്‍ രാത്രി വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കുട്ടിയുടെ പിതാവ് സുരേന്ദ്രന്‍ മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് ചെറുതോണി പൊലീസ് പറഞ്ഞു. 50 വയസുള്ള ഇയാള്‍ മേസ്തിരിപ്പണിക്കാരനാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് ബിജി. ഇവര്‍ക്ക് 26 വയസുണ്ട്. നയനയെ കൂടാതെ മൂന്ന് വയസുള്ള ഒരു കുട്ടിയും ഈ ദമ്പതികള്‍ക്കുണ്ട്.

ബിജിക്ക് മാനസിക അസ്വസ്ഥത ഉള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുന്‍പൊരിക്കല്‍ ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+