ഒളിച്ചോടിയ വീട്ടമ്മയെ കാമുകനും കൈവിട്ടു
കൊല്ലം: മരിച്ചെന്ന് കരുതുകയും പിന്നീട് പൊലീസ് കാമുകനൊപ്പം പിടികൂടുകയും ചെയ്ത യുവതിയെ കാമകുന്‍ ഉപേക്ഷിച്ചു.
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി കൊല്ലം ഇരവിപുരം സ്വദേശി ഷൈനിയെന്ന വീട്ടമ്മയെയാണ് കാമുകന്‍ ഉപേക്ഷിച്ചത്. കാമുകിയെ വേണ്ടെന്ന് കാമുകന്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് തന്നെ പീഡിപ്പിച്ചതിന് കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവതി നല്‍കിയ പരാതിപ്രകാരം കാമുകനെ റിമാന്‍ഡ് ചെയ്തു. ഭര്‍ത്താവും കാമുകനും ഉപേക്ഷിച്ചതോടെ യുവതിയുടെ നില പരുങ്ങലിലായി.
കാമുകന്‍ കലേഷിനൊപ്പം ഇരവിപുരം പോലീസ് ഷൈനിയെ കൊണ്ടുവന്നപ്പോള്‍ അത് കാണാന്‍ ഭര്‍ത്താവ് സുനിലും എത്തിയിരുന്നു. ഇനി ഭാര്യയെ വേണ്ടെന്ന് പറഞ്ഞ് ഒരുകുട്ടിയുമായി സുനില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. മറ്റ് രണ്ടുകുട്ടികള്‍ ഷൈനിയുടെ അമ്മയ്‌ക്കൊപ്പവും നിന്നു.
ഇരവിപുരം എസ്.ഐ. ഫറോസിന്റെ നേതൃത്വത്തില്‍ കലേഷിനെയും ഷൈനിയെയും കൊല്ലത്ത് ജെഎഫ്എംസി. 2 കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കാമുകന്‍ കലേഷ് ഷൈനിയെ വേണ്ടായെന്ന് തീര്‍ത്തു പറഞ്ഞത്.
തുടര്‍ന്ന് മജിസ്‌ട്രേട്ടിന്റെ നിര്‍ദ്ദേശാനുസരണമാണ് യുവതിയെ തട്ടിക്കൊണ്ടുപോകലിനും പീഡിപ്പിച്ചതിനും പോലീസ് കേസ്സെടുത്തത്. ഭര്‍ത്താവും കാമുകനും കൈയൊഴിഞ്ഞതിനാല്‍ ഷൈനിയെ അവരുടെ അച്ഛനും അമ്മയ്ക്കുമൊപ്പം വിടുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications