ഓംപ്രകാശിനും രാജേഷിനും 7 വര്‍ഷം തടവ്
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാക്കളും പോള്‍ വധക്കേസിലെ പ്രതികളുമായ ഓംപ്രകാശിനും പുത്തന്‍ പാലം രാജേഷിനും പളനി കൃഷ്ണന്‍ വധശ്രമക്കേസില്‍ ഏഴ് വര്‍ഷം കഠിന തടവ്.
കേസില്‍ ഓംപ്രകാശ് അഞ്ചാം പ്രതിയും രാജേഷ് നാലാം പ്രതിയുമാണ്. കേസില്‍ ഇവര്‍ ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണെ്ടത്തിയിരുന്നു. തിരുവനന്തപുരം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് വിധി.
2006ലാണ് തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിയായ പളനി കൃഷ്ണന് നേരെ വധശ്രമമുണ്ടായത്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ പ്രതികളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഗുണ്ടാനിയമപ്രകാരമുള്ള കരുതല്‍ തടങ്കലിന് ശേഷം ഒരുമാസം മുമ്പ് ജയില്‍ മോചിതരായിരുന്നു.
പളനി കൃഷ്ണന്‍ വധശ്രമക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു.












Click it and Unblock the Notifications