Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷന്‍ തിയേറ്ററില്‍ മരപ്പട്ടിയെ പിടിച്ചു

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റേറില്‍ നിന്നും മരപ്പട്ടിയെ പിടികൂടി. അണുവിമുക്തമാക്കി ശീതീകരിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കഴിഞ്ഞദിവസമാണ് മരപ്പട്ടിയെ പിടികൂടിയത്.

ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ അഞ്ചാം നിലയിലുള്ള തിയേറ്ററില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ മരപ്പട്ടിയെ പിടികൂടിയത്.

ഇതിന് രണ്ട് ദിവസം രണ്ടു കുട്ടികളടക്കം മൂന്നു മരപ്പട്ടികളെ ഇതേ തിയേറ്ററില്‍ നിന്നു പിടികൂടിയിരുന്നു. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കത്തിനിടെ ജീവനക്കാരികളാണ് മരപ്പട്ടിയെ കണ്ടത്.

പിന്നിട് ഇതിനെ കെണിയില്‍ വീഴ്ത്തി വനം വകുപ്പിനു കൈമാറുകയായിരുന്നു. അണുവിമുക്തമാക്കി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നു മരപ്പട്ടിയെ കണ്ടെത്തിയതു ജീവനക്കാരെയും രോഗികളടക്കമുള്ളവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കെട്ടിടത്തോടു ചേര്‍ന്നുള്ള മരത്തിലൂടെ ആശുപത്രി കെട്ടിടത്തിന്റെ ചുവരില്‍ കയറി പൊട്ടിയിരിക്കുന്ന സീലിങ്ങിലൂടെ മരപ്പട്ടി അകത്തു കടന്നതായിരിക്കാമെന്നു സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+