സ്മാര്‍ട് സിറ്റി: ടീകോം പിന്‍മാറിയെന്ന്
തിരുവനന്തപുരം: സ്മാര്‍ട്് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോം പിന്‍മാറിയതായാണ് സര്‍ക്കാര്‍ കണക്കാക്കുന്നതെന്ന് സ്മാര്‍ട് സിറ്റി ചെയര്‍മാനും മന്ത്രിയുമായ എസ് ശര്‍മ.
പദ്ധതി നടപ്പാകാതെ വന്നാല്‍ കരാര്‍ ലംഘനമായാണു സര്‍ക്കാര്‍ കണക്കാക്കുക. കരാറിനു വ്യത്യസ്തമായി കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് കരാര്‍ ലംഘനമാണ്.
ഈ അവസ്ഥയില്‍ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യം പരിഗണിച്ചു സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളും.
അട്ടപ്പാടിയിലെ ഭൂമി പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായാണു കാണുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ശര്‍മ പറഞ്ഞു.












Click it and Unblock the Notifications