ട്രോളിങ് നിരോധനം തീരുന്നു
കൊച്ചി: സംസ്ഥാനത്തെ ഒന്നര മാസം നീണ്ട ട്രോളിംഗ് നിരോധനം ശനിയാഴ്ച അര്‍ധരാത്രിയോടെ അവസാനിയ്ക്കും.
ജൂണ്‍ 15 നാണ് നിരോധനം തുടങ്ങിയത്. മണ്‍സൂണ്‍ കാലത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം സാധാരണ കാണപ്പെടുന്ന ചാകരയിലാണ് ഇത്തവണയും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
എന്നാല്‍ ഡീസലിനും ഐസിനും ഉണ്ടായ വിലവര്‍ധനവില്‍ ഇവരെ ആശങ്കപ്പെടുത്തുന്നു. 47 ദിവസത്തിനു ശേഷം കേരളത്തിലെ മൂവായിരത്തോളം വരുന്ന ട്രോളിംഗ് ബോട്ടുകള്‍ കടലിലിറങ്ങുന്നതോടെ കേരളത്തിന്റെ തീരപ്രദേശങ്ങള്‍ വീണ്ടും സജീവമാകും.












Click it and Unblock the Notifications