കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഫോണ്‍ 4ന് കിട്ടി വിളിപ്പേര്; ഐപോണ്‍

  • By Staff
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മുമ്പ് ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കിയപ്പോഴുണ്ടായപ്പോള്‍ ഇത് അശ്ലീല വിപണിയെ സഹായിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഐഫോണ്‍ 4നും അതേ ചീത്തപ്പേരുണ്ടായിരിക്കുന്നു.

ഐഫോണ്‍ 4ന്റെ സവിശേഷതയായ ഫേസ് ടൈം വീഡിയോ ചാറ്റാണ് ഫോണിന്റെ സല്‍പ്പേര് തകര്‍ക്കുന്നത്. ഐഫോണ്‍ 4നും ഐപോണ്‍ എന്ന ഓമനപ്പേര് വീണുകഴിഞ്ഞു.

ഐഫോണ്‍ 4ല്‍ ക്യാമറ മുന്‍വശത്തുതന്നെയാണ് അതുകൊണ്ട് ചാറ്റിങും വീഡിയോ പിടുത്തവും ഒരുമിച്ചു നടക്കും, ഇത് അശ്ലീവ വിപണിയെ കണക്കറ്റു സഹായിക്കുന്നവെന്നും ആശുകള്‍ അശ്ലീലം പങ്കുവെയ്ക്കുന്നത് വര്‍ധിക്കുന്നുവെന്നുമാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ചാറ്റിങിനും ഒപ്പം നഗ്നത പ്രദര്‍ശിപ്പിക്കാനും ഐഫോണിന്റെ ഫേസ് ടൈം വീഡിയോ സംവിധായനം സഹായം നല്‍കുന്നുണ്ട്. ഇതാണ് ഉപയോക്താക്കള്‍ ദുരുപയോഗം ചെയ്യുന്നത്.

അശ്ലീലം ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാനായി ആപ്പിള്‍ അത് തടസ്സപ്പെടുത്തുന്ന സാങ്കേതിക വിദ്യ ഫോണില്‍ ഉപോയോഗിച്ചിട്ടുണ്ട്.

എന്നാല്‍ ഫേസ് ടൈം വീഡിയോ ചാറ്റില്‍ ഇത് തടസ്സപ്പെടുത്താന്‍ കഴിയില്ല. ഡൗണ്‍ലോഡ് ചെയ്യുകയെന്ന ജോലിപോലും എളുപ്പമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്, ഇതില്‍ റിയല്‍ ടൈം പോണ്‍ കാണാമെന്ന് ചുരുക്കം.

എന്നാല്‍ ഇക്കാര്യത്തില്‍ ഉപയോക്താക്കളെ തടയാന്‍ കമ്പനിക്ക് കഴിയില്ലെന്നും ആളുകള്‍ അവരുടെ സൗകര്യത്തിന് വേണ്ടിയാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്നുമാണ് ആപ്പിള്‍ കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X