ഖത്തറിലെ ഫോണ്‍ നമ്പറുകള്‍ മാറുന്നു
ദോഹ: ഖത്തറിലെ മൊബൈല്‍ നമ്പറുകളിലും ലാന്റ് ഫോണ്‍ നമ്പറുകളിലും മാറ്റം വരുന്നു. രാജ്യത്തെ എല്ലാ ഫോണ്‍ നമ്പറുകളിലും ഇനി മുതല്‍ എട്ട് അക്കങ്ങളുണ്ടാകും.
നിലവില്‍ ഏഴ് അക്കമാണുള്ളത്. അതേ സമയം ഖത്തര്‍ കോഡില്‍ മാറ്റമുണ്ടാവില്ല. ഇപ്പോള്‍ 5ല്‍ ആണ് നമ്പര്‍ തുടങ്ങുന്നതെങ്കില്‍ തുടക്കത്തില്‍ അഞ്ച് എന്ന അക്കം ഒരു തവണ കൂടി ചേര്‍ക്കണം, ഈ രീതിയിലായിരിക്കും മാറ്റം വരുന്നത്.
3,4,5,6,7 എന്നീ അക്കങ്ങളാണ് നമ്പറിന്റെ തുടക്കത്തിലുള്ളതെങ്കില്‍ ഇതേ അക്കം ഒരു തവണകൂടി നമ്പറിന്റെ ആദ്യത്തില്‍ ചേര്‍ക്കണമെന്ന് ചുരുക്കം.
ഖത്തറിന്റെ പുറത്തു നിന്ന് വിളിക്കുന്നവര്‍ 00974 എന്ന കോഡ് ചേര്‍ത്തെങ്കില്‍ മാത്രമേ കോളുകള്‍ ചെയ്യാന്‍ പറ്റുകയുള്ളു. എമര്‍ജന്‍സി നമ്പറുകളായ 999, 112 എന്നിവയില്‍ മാറ്റമുണ്ടാകില്ല.
മൂന്ന് മാസം കഴിഞ്ഞ് നമ്പറില്‍ വ്യത്യാസം വരുത്താതെ പഴയ ഏഴ് അക്കങ്ങള്‍ തന്നെ ഡയല്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് നമ്പര്‍ നിലവിലില്ലെന്നും പുതിയ എട്ടക്ക നമ്പര്‍ വീണ്ടും ഡയല്‍ ചെയ്യണമെന്നും ഇംഗ്ലീഷിലും അറബിയിലുംഒരു ഓട്ടോമാറ്റിക് വോയ്‌സ് മെസ്സേജ് ലഭിയ്ക്കും.












Click it and Unblock the Notifications