ബാംഗ്ലൂര്‍ ഡെങ്കിപ്പനിയുടെ പിടിയില്‍
ബാംഗ്ലൂര്‍: മഴ ശക്തിപ്പെട്ടതോടെ ബാംഗ്ലൂര്‍ നഗരം പനിഭീഷണിയില്‍. നഗരത്തില്‍ പനിബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. വിവിധ തരം പനികള്‍ പടരുന്നുണ്ട്, ഇതില്‍ ഡെങ്കിപ്പനിയാണ് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.
പലസ്വകാര്യ ആശുപത്രികളും ഡെങ്കിപ്പനി ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാന ആരോഗ്യ വകുപ്പ് ഇക്കാര്യം നിഷേധിക്കുകയാണ്. വിവിധ കണക്കുകള്‍ പ്രകാരം ഒരു മാസത്തിനുള്ളില്‍ നഗരത്തില്‍ ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറാണ്. ഒരു മലയാളി സ്ത്രീയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ജൂണില്‍ നഗരത്തില്‍ പനി ബാധിച്ച് ചികിത്സ തേടിയെത്തിയവരില്‍ 144 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ജൂലായില്‍ ഇത് 160 ആണ്. മലിനജലം കെട്ടിക്കിടക്കുന്നതുമൂലമുള്ള കൊതുകുശല്യമാണ് ഡെങ്കിപ്പനി പകരാന്‍ കാരണം.
നഗരത്തിലെ വിവിധ ആശുപത്രികളില്‍നിന്നായി പനി ബാധിച്ച 360 പേരില്‍നിന്ന് ഡെങ്കിപ്പനി സംശയത്തെത്തുടര്‍ന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഡെങ്കിപ്പനി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന് കോര്‍പ്പറേഷന്‍ പ്രത്യേക ആരോഗ്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വീട്ടുപരിസരത്ത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും കൊതുകുനശീകരണ മാര്‍ഗങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈറല്‍ പനി ബാധിച്ച് എത്തുന്നവരുടെ രക്തപരിശോധന നടത്താന്‍ സ്വകാര്യാശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications