ഐബിഎം ഉദ്യോഗസ്ഥ കൊല്ലപ്പെട്ട നിലയില്‍
പുനെ: ഐടി കമ്പനി ഉദ്യോഗസ്ഥയെ പുനെയില്‍ കൊല്ല്‌പ്പെട്ട നിലയില്‍ കണ്ടെത്തി. ഐബിഎം ഉദ്യോഗസ്ഥയായ 21കാരി ദര്‍ശന ടോംങ്‌ഗെര്‍ ആണ് കൊല്ലപ്പെട്ടത്.
പുനെയിലെ ബവ്ധാനിലുള്ള ഇവരുടെ താമസസ്ഥലത്തിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജൂലൈ 30ന് വെള്ളിയാഴ്ച ഓഫീസില്‍ നിന്നിറങ്ങിയ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.
നെഞ്ചില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതുതന്നെയായിരിക്കും മരണകാരണവുമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തെക്കുറിച്ച് പുനെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അറസ്റ്റൊന്നും നടന്നതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications