എന്നെ വധിക്കാന്‍ സിപിഎം ആത്മഹത്യാസ്‌ക്വാഡ്: മമത

രാഷ്ട്രീയപരമായി എതിരിടാന്‍ സാധിക്കാത്തതിനാലാണ് എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടികള്‍ നടത്തിയ ഗൂഡാലോചനയില്‍ ആത്മഹത്യാ സ്‌ക്വാഡ് രൂപീകരിക്കാനും അതിനായി എന്ത് ചെലവും വഹിക്കാനും സിപിഎം തയ്യാറായി. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാം-മമത പറഞ്ഞു.
തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭേന്ദു അധികാരിയെയും തന്നോടൊപ്പം വകവരുത്താനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു.
സിപിഎം മന്ത്രിമാരും നേതാക്കളും എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ സിപിഎം സായുധ കേഡറുകള്‍ ആരംഭിച്ചതിനു പിന്നിലെ ലക്ഷ്യവും ഞാനാണ്- മമത ചൂണ്ടിക്കാട്ടി.
കൊല്‍ക്കത്തയില്‍ ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത.












Click it and Unblock the Notifications