മനോരമ ചീഫ് എഡിറ്റര്‍ കെഎം മാത്യു അന്തരിച്ചു

തിങ്കളാഴ്ച വൈകീട്ട് നാല് മണിയ്ക്ക് കോട്ടയം പുത്തന്‍ പള്ളിയിലാണ് സംസ്കാരം. തിങ്കളാഴ്ച മൃതദേഹം കോട്ടയം മനോരമ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.
വാര്‍ദ്ധക്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസമായി രോഗ ബാധിതനായിരുന്നു. ചികിത്സയെ തുടര്‍ന്ന് നില മെച്ചപ്പെട്ടെങ്കിലും ശനിയാഴ്ച വൈകീട്ടോടെ നില വീണ്ടും വഷളായി. മരണ സമയത്ത് മക്കള്‍ ഒപ്പമുണ്ടായിരുന്നു.
1954 ല്‍ മലയാള മനോരമയുടെ മാനേജിങ് എഡിറ്ററായി. 1973 മെയ് 14ന് കെ.എം ചെറിയാന്റെ പിന്‍ഗാമിയായി മനോരമയുടെ ചീഫ് എഡിറ്ററായി. 1917 ല്‍ കെ.സി മാമന്‍ മാപ്പിളയുടേയും കുഞ്ഞുകുഞ്ഞമ്മയുടേയും മകനായി ആലപ്പുഴയിലായിരുന്നു ജനനം.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് സാമ്പത്തിക സാശ്ത്രത്തില്‍ ബി.എ ബിരുദം നേടി. പി.ടി.ഐ, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി, എ.ബി.സി, പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, റിസേര്‍ച്ച് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ ന്യൂസ് പേപ്പര്‍ ഡെവലപ്‌മെന്റ് എന്നിവയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1967 ല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ട്രെസ്റ്റിയായി. 1998 ല്‍ അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു.
ഒരു പത്ര സ്ഥാപനം എന്നനിലയില്‍ മലയാള മനോരമ വന്‍ മുന്നേറ്റം നടത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. നാട്ടാരുടെ മുഴുവന്‍ മാത്തുക്കുട്ടിച്ചായനായിരുന്നു കെ എം മാത്യ.












Click it and Unblock the Notifications