ലാവലിന്‍: നിലപാടില്‍ മാറ്റമില്ലെന്ന് പിണറായി
കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ദിലീപ് രാഹുലന്റെ മൊഴി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചത് ഉദ്യോഗസ്ഥരാണെന്നും താനല്ലെന്നുമുള്ള നിലപാടാണ് പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.
അത് തന്നെയാണ് ഇപ്പോഴും പറയാനുളളതെന്നും ബാക്കിയുള്ള കാര്യങ്ങള്‍ നിങ്ങള്‍ നോക്കി വേണ്ടതുപോലെ ചെയ്‌തോളൂവെന്നും നിങ്ങളുമായി കേസ് ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കരാറിനായി ടെക്‌നിക്കാലിയ എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ തീരുമാനിച്ചത് പിണറായി പങ്കെടുത്ത യോഗത്തിലാണെന്നായിരുന്നു ദിലീപ് രാഹുലന്റെ മൊഴി. ദുബായ് പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക വിഭാഗത്തിന്റെ ചോദ്യം ചെയ്യലിലാണ് ദിലീപ് രാഹുലന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അറബിയിലുള്ള മൊഴി ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റിയാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയായ രാജശേഖരന്‍ നായര്‍ക്കും മകനും സോളാര്‍ എഞ്ചിനീയറിങ് എന്ന തന്റെ സ്ഥാപനത്തില്‍ ജോലി നല്‍കിയെന്നും ദിലീപ് രാഹുലന്‍ മൊഴിയില്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications