തൊഴില്‍ സ്ഥലത്ത് മിനിസ്‌കേര്‍ട്ട് നിരോധിച്ചു

ഉപഭോക്താക്കളെ അഭിമുഖികരിക്കുന്ന ജീവനക്കാര്‍ക്കാണ് ഇനി സ്‌കേര്‍ട്ട് ധരിക്കാന്‍ അനുവദമില്ലാത്തത് . കുട്ടികളോടും കുടുംബങ്ങളോടുമുള്ള ആദരവ് പ്രഖ്യാപിക്കാനാണ് നടപടിയെന്നാണ് വാദം.
സൗത്താംപ്റ്റണ്‍ സിറ്റി കൗണ്‍സിലിലെ ചില്‍ഡ്രന്‍ സര്‍വീസസ് വകുപ്പിലെ ജീവനക്കാര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത് .
മിനി സ്‌കേര്‍ട്ട് ധരിച്ചെത്തുന്നവര്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. ഇവരെ വീട്ടിലേയ്ക്ക് തിരിച്ചയയ്ക്കുമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. പുരുഷന്മാര്‍ കോളര്‍ ഉള്ള പോളോ ഷര്‍ട്ടുകളും കോട്ടണ്‍ ട്രൗസറുകളും ധരിക്കണമെന്നാണ് നിര്‍ദ്ദേശം.
വനിതകള്‍ക്ക് ആവശ്യമായ നീളമുള്ള സ്‌കേര്‍ട്ടുകളോ ട്രൗസറുകളോ ധരിക്കാന്‍ അനുവാദമുണ്ട്. പുതിയ വസ്ത്രധാരണ നിയമത്തിനെതിരെ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications