മാന്ദ്യകാലത്തും ധനികര്‍ക്ക് ആഘോഷം
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ലോകമൊട്ടുക്കും സാമ്പത്തികമാന്ദ്യത്തില്‍പ്പെട്ടുഴറി, പക്ഷേ അപ്പോഴും ഇത് ധനികരെ ബാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്.
ലോകത്തിന്റെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാതെ അവര്‍ കാറുകളും കപ്പലുകളും സ്വര്‍ണാഭരണങ്ങളും വാങ്ങിക്കൂട്ടുകയായിരുന്നുവെന്നാണ് ഇതേപ്പറ്റി പഠിച്ച മെറില്‍ ലിഞ്ച് കാപ്‌ഗെമിനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2009ന്റെ അവസാനം വിമാനങ്ങള്‍ വരെ വാങ്ങിക്കൂട്ടിയവരുണ്ട് ഈ വര്‍ഷം കാറുകളുടെ ഡിമാന്‍ഡില്‍ ഉണ്ടായ വര്‍ധന ധനികരുടെ പണക്കൊഴുപ്പ് സൂചിപ്പിക്കുന്നു.
കഴിഞ്ഞവര്‍ഷം ബ്രസീലിലും ചൈനയിലും ആഡംബര കാറായ ബിഎംഡബ്‌ള്യുവിനുണ്ടായ വില്‍പ്പന വര്‍ധന ഇതിനുദാഹരണമാണ്. മണിക്കൂറില്‍ പത്തോളം ബാങ്കുകള്‍ പൂട്ടിക്കൊണ്ടിരുന്ന അമേരിക്കയില്‍ പായ്‌വഞ്ചികളുടെ വില്‍പ്പന പൊടിപൊടിക്കുകയായിരുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.
കലാമൂല്യവും ചരിത്രമൂല്യവുമുള്ള വസ്തുക്കള്‍ വാങ്ങിക്കൂട്ടാനാണു മറ്റു ചിലര്‍ താത്പര്യം പ്രകടിപ്പിച്ചത്. 1960കളിലും 70കളിലുമുള്ള കലാസൃഷ്ടികള്‍ക്കു വന്‍ ഡിമാന്‍ഡായിരുന്നു. ചൈനയില്‍ 38180 കോടി രൂപയുടെ ഫൈന്‍ ആര്‍ട്ട് ലേലമാണു 2009ല്‍ നടന്നത്.
ലോകത്തിലെ ഏറ്റവും മികച്ച നൂറു വൈനുകളുടെ വില്‍പ്പനയില്‍ 15% വര്‍ധനവാണുണ്ടായത്. നാണയലേലത്തില്‍ 1795ലെ ഒരു അമേരിക്കന്‍ പെന്നിയാണു റിക്കാര്‍ഡ് സൃഷ്ടിച്ചത്. ലോകത്തില്‍ ആകെയുള്ള ഏഴെണ്ണത്തില്‍ ഒന്നായ ഇത്് ഏകദേശം അഞ്ഞൂറുകോടി രൂപയ്ക്കാണു ലേലം പോയത്.












Click it and Unblock the Notifications