ഗള്‍ഫില്‍ മീനിന് തീപിടിച്ച വില
അബുദാബി: ഗള്‍ഫില്‍ മത്സ്യത്തിന് തീപിടിച്ച വില. കൊടും ചൂടിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ മടിക്കുന്നത് കാരണം മത്സ്യത്തിന് ക്ഷാമം അനുഭവപ്പെടുകയാണ്, ഇതിനെത്തുടര്‍ന്നാണ് വിലക്കയറ്റം.
ചൂടുകാരണം തീരപ്രദേശങ്ങളിലെ മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് ഉള്‍വലിയുന്നതും മത്സ്യക്ഷാമത്തിന് കാരണമാകുന്നുണഅട്. സാധാറണ കുറഞ്ഞ വിലയ്ക്ക് കിട്ടിക്കുന്ന മത്തികയ്ക്കുപോലും ഇപ്പോള്‍ വിലക്കൂടുതലാണ്.മറ്റെല്ലാ മത്സ്യങ്ങള്‍ക്കും വില കുതിച്ചുകയറി.
ഒരു കിലോ നെയ്മീന് 50 ദിര്‍ഹവും ഒരുകിലോ അയലയ്ക്ക് 15 ദിര്‍ഹവുമാണ് ഇപ്പോഴത്തെ വില. അറബികള്‍ക്ക് പ്രിയപ്പെട്ട അമൂറിന് കിലോയ്ക്ക് 40 ദിര്‍ഹവും ചെമ്മീന് 30 ദിര്‍ഹം മുതല്‍ 60 ദിര്‍ഹം വരെയുമാണ് വില. കിളിമീന് 20 ദിര്‍ഹം, ശേരിക്ക് 25 ദിര്‍ഹം, ഞണ്ടിന് 15 ദിര്‍ഹം എന്നിങ്ങനെയാണ് വില.
ഗള്‍ഫ് മാര്‍ക്കറ്റില്‍ പച്ചക്കറിയേക്കാള്‍ വിലക്കുറവില്‍ മത്സ്യം വാങ്ങാന്‍ കഴിയുന്നത് മലയാളികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. വിലക്കയറ്റത്തോടെ ആളുകള്‍ മത്സ്യം വാങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. ഇത് മത്സ്യമാര്‍ക്കറ്റിലും മറ്റും പണിയെടുക്കുന്നവരെ ബാധിക്കുന്നുണ്ട്.












Click it and Unblock the Notifications