സ്വവര്‍ഗവിവാഹത്തിനെതിരെ ജാതി പഞ്ചായത്ത്
റോഹ്തക്(ഹരിയാന): ഹിന്ദു വിവാഹനിമയമം ഭേദഗതി ചെയ്ത് ഒരേ ഗോത്രത്തില്‍ നിന്നുള്ള വിവാഹങ്ങള്‍ നിയമപരമായി നിരോധിക്കണമെന്നാവശ്യപ്പെട്ട ജാതി പഞ്ചായത്തുകള്‍ പുതിയ ആവശ്യവുമായി രംഗത്ത്.
സ്വവര്‍ഗവിവാഹവും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കലും തടണമന്നാണ് ഇവരുടെ പുതിയ ആവശ്യം. ഞായറാഴ്ച നടന്ന യോഗത്തിന് ശേഷമാണ് സ്വവര്‍ഗലൈംഗികതയും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കലും നിരോധിക്കണമെന്ന് പറഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
ശിക്ഷനിശ്ചയിക്കാന്‍ അവകാശമുണ്ടെന്ന് സ്വയം പറയുന്ന പഞ്ചായത്തുകള്‍ ഇവ രണ്ടിനും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അശ്ലീലങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശിക്ഷ നല്‍കുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിന്ദു വിവാഹനിയമത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ട രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഡിസംബര്‍ 21ന് ഹരിയാനയില്‍ വന്‍ പ്രതിഷേധസമരം നടത്തുമെന്ന് ജാതി പഞ്ചായത്തുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications