താരങ്ങളെ ഇറക്കി പോളിങ് കൂട്ടാന്‍ തിര. കമ്മീഷന്‍

ക്രിക്കറ്റ് താരം എം.എസ് ധോനിയെ രംഗത്തിറക്കിയത് ജാര്‍ഖണ്ഡില്‍ പോളിങ് ശതമാനം കൂട്ടിയെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള നടപടികളും കമ്മീഷന്‍ സ്വീകരിക്കും.
ധോനിയെ രംഗത്തിറക്കിയതിനാല്‍ ജാര്‍ഖണ്ഡിലെ പോളിങ് നിരക്ക് 51ല്‍നിന്ന് 58 ശതമാനമായി ഉയര്‍ന്നുവെന്ന് പുതുതായി നിയമിതനായ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ എസ്.വൈ. ഖുറേഷി ചൂണ്ടിക്കാട്ടി.
2010ല്‍ ബിഹാറിലും ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ 2011ലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇതിനായി താരങ്ങളെ രംഗത്തിറക്കും. എന്നാല്‍, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.
വന്‍നഗരങ്ങളിലുള്ളവര്‍ വോട്ട് ചെയ്യുന്നില്ലെന്നുമാത്രമല്ല, വോട്ടുചെയ്യാതിരിക്കുന്നത് ഫാഷനായി കരുതുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുദിവസം വോട്ടുചെയ്യാന്‍ നല്‍കുന്ന അവധി ജനങ്ങള്‍ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. അവധി ദിവസങ്ങളോടടുത്തുവരുന്ന വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരഞ്ഞെടുപ്പ് നടത്തില്ല- ഖുറേഷി വ്യക്തമാക്കി.












Click it and Unblock the Notifications