Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ പണക്കാര്‍ വര്‍ധിച്ചു

ദില്ലി: ഇന്ത്യക്കാരില്‍ കൂടിയ വരുമാനക്കാരായ കുടുംബങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. താഴ്ന്നവരുമാനക്കാരേക്കാള്‍ ഇപ്പോള്‍ കൂടുതല്‍ വരുമാനക്കാര്‍ രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്.

കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി അനുഭവപ്പെട്ട സാമ്പത്തികമാന്ദ്യത്തെ മറികടന്നുകൊണ്ട്ാണ് കൂടിയ വരുമാനക്കാരുടെ എണ്ണത്തില്‍ നല്ല വര്‍ധനവാണുണ്ടായത്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 46.7 ദശലക്ഷം പേര്‍ കൂടിയ വരുമാനക്കാരാണ്.

എന്നാല്‍ താഴ്ന്ന വരുമാനക്കാര്‍ 41 ദശലക്ഷമാണ്. പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ വ്യതിയാനമായിട്ടാണ് ഇതിനെ കാണുന്നത്. 2001-02 ല്‍ 13.8 ദശലക്ഷമായിരുന്നു കൂടിയ വരുമാനക്കാരുടെ എണ്ണം.

ഒരുവര്‍ഷം 1.8 ലക്ഷം രൂപ സമ്പാദിക്കുന്നവരെ ആധാരമാക്കിയാണ് പഠനം നടത്തിയത്. വാര്‍ഷിക സമ്പാദ്യം 45000 രൂപ നേടുന്നവരെയാണ് താഴ്ന്നവരുമാനക്കാരായി പരിഗണിക്കുന്നത്. എന്നാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ഈ രണ്ടുുവരുമാന മാനദണ്ഡങ്ങള്‍ക്കിടയിലുമുള്ളവരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

എന്നാല്‍ ഇടത്തരക്കാരായ വരുമാനക്കാരെ സാമ്പത്തിക മാന്ദ്യം ബാധിച്ചു. ഇവരുടെ ശതമാനത്തില്‍ 0.4% കുറവുണ്ടായി. ലോകബാങ്കിന്റെ നിര്‍വചനമനുസരിച്ച് പ്രതിവര്‍ഷം രണ്ടുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ സമ്പാദിക്കുന്നവരെയാണ് ഇടത്തരക്കാരായി പരിഗണിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+