വനിതാ പൊലീസിനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചു
മധുര: തമിഴ്‌നാട്ടില്‍ വനിതാ പൊലീസിനെ പൊലീസുകാരായ സഹപ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തിയതായി പരാതി.
മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ഒരു സിഐഡി സ്‌പെഷ്യല്‍ ബ്രാഞ്ച് കോണ്‍സ്റ്റബിളിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും പേരുകളാണ് പൊലീസുകാരി വ്യക്തമാക്കിയിരിക്കുന്നത്.
ശിവഗംഗ ജില്ലയിലെ മനമധുരൈ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായത്. സിഐഡി കോണ്‍സ്റ്റബിള്‍ തന്നോട് തീര്‍ത്തും മോശമായ രീതിയില്‍ സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
2009 ഡിസംബറില്‍ ഈ സംഭവം എസ്പിയെ അറിയിച്ചെങ്കിലും ഇയാളും ഉദ്യോഗസ്ഥയോട് ലൈംഗികതാല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രേ. തുടര്‍ന്ന് 2010 ഏപ്രില്‍ 12ന് ഇവര്‍ എസ്പിയെ കണ്ട് വീണ്ടും പാരതി നല്‍കി.
എന്നാല്‍ ഇയാള്‍ നടപടികളൊന്നും എടുക്കാന്‍ തയ്യാറായില്ല. മാത്രമല്ല പീഡന വിവരം പുറത്തറിയിച്ചാല്‍ മറ്റെവിടേയ്‌ക്കെങ്കിലും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം അറിയിച്ചു കൊണ്ട് ഇവര്‍ ഡിജിപിയ്ക്കും തെക്കന്‍ മേഖലാ ഐജിയ്ക്കും പരാതി അയച്ചിട്ടുണ്ട്. ഇവരുടെ പരാതി കോടതി ഓഗസ്റ്റ് 2ന് കോടതി പരിഗണനയ്‌ക്കെടുക്കുമെന്നാണ് സൂചന.












Click it and Unblock the Notifications