തീവണ്ടി എഞ്ചിനുകള്‍ എസിയാക്കുന്നു
ദില്ലി: ആവര്‍ത്തിയ്ക്കുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ തീവണ്ടി എഞ്ചിനുകള്‍ ശീതീകരിയ്ക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു. എഞ്ചിന്‍ ഡ്രൈവര്‍മാരുടെ കഷ്ടപ്പാടുകള്‍ കുറയ്ക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാനും ഇതിലൂടെ സാധിയ്ക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
നിലവില്‍ തീവണ്ടികള്‍ കടന്നുപോകുന്ന പ്രദേശങ്ങള്‍ക്കനുസരിച്ചുള്ള അമിതമായ ചൂടും ഈര്‍പ്പവും പെടിപടലങ്ങളും പ്രതിരോധിക്കാന്‍ ഇതിലൂടെ കഴിയും. തീവണ്ടി അപകടങ്ങളില്‍ 75മുതല്‍ 80 ശതമാനം വരെ മനുഷ്യസഹജമായ പിഴവ് മൂലമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പദ്ധതിയനുസരിച്ച് നിലവിലുള്ള 8,500 എന്‍ജിനുകളിലും പുതുതായി നിര്‍മിക്കുന്നവയിലും എയര്‍കണ്ടീഷന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ എഞ്ചിനും ഇതിനായി 13 ലക്ഷത്തോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും എന്‍ജിനുള്ളില്‍ ഘടിപ്പിക്കും
ഭാരത് ഹെവി ഇലക്ട്രിക്കല്‍സുമായി സഹകരിച്ച് അടുത്ത മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ എന്‍ജിനുകളും എയര്‍കണ്ടീഷന്‍ ചെയ്യാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.












Click it and Unblock the Notifications