Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാലും ചിക്കന്‍ ഫ്രൈയും...... വിരുന്നൊരുക്കി സാക്ഷി

Dhoni and Sakshi
ദില്ലി: സ്വന്തം ഭാര്യയുടെ കൈകൊണ്ട് വച്ചുണ്ടാക്കിയ ഭക്ഷണം കഴിയ്ക്കുകയെന്നത് ഏതൊരു ഭര്‍ത്താവിനും സന്തോഷമുള്ള കാര്യമാണ്, പ്രത്യേകിച്ചും ഭാര്യ നല്ല കൈപ്പുണ്യമുള്ളയാണെങ്കില്‍ പറയുകയും വേണ്ട ഏതൊരു ഭര്‍ത്താവിനും ഇതൊരു ക്രെഡിറ്റായിരിക്കും.

ഇതാ നമ്മുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും അത്തരത്തിലൊരു ഭാഗ്യവാനാണ്. ഭാര്യ സാക്ഷി റാവത്ത് സ്വന്തം കൈകൊണ്ട് ഒരുഗ്രന്‍ വിരുന്നൊരുക്കി ഭര്‍ത്താവിന് തന്റെ കൈപ്പുണ്യം മനസ്സിലാക്കിക്കൊടുത്തു.

ജൂലൈയില്‍ വിവാഹിതരായ ധോണിയ്ക്കും സാക്ഷിയ്ക്കും ഇത് മധുവിധുക്കാലമാണ്, എന്നാല്‍ ധോണി കളിയില്‍ നിന്നും അവധിയെടുത്തിട്ടില്ല, പകരം കളിയ്ക്കാന്‍ പോകുമ്പോള്‍ സാക്ഷിയെയും കൂടെക്കൂട്ടുകയാണ്.

പലപ്പോഴും ഹോട്ടലില്‍ തനിച്ചിരിക്കുന്ന സാക്ഷിയ്ക്ക ബോറടിയാണ്, കളിയുടെയും പരിശീലനത്തിന്റെയും തിരക്കിനിടയില്‍ ധോണിയെ അടുത്തുകിട്ടുക അപൂര്‍വ്വം, അപ്പോള്‍ ചില്ലറ ഷോപ്പിങും, പുറത്തുനിന്ന് ഡിന്നറുമൊക്കെയായി കുറച്ച് സമയം.

ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ തനിച്ചിരിക്കുകയായിരുന്ന സാക്ഷിയ്‌ക്കൊരു ആഗ്രഹം ഭര്‍ത്താവിന് സ്വന്തം കൈകൊണ്ട് വച്ചുവിളമ്പണം. തന്റെ ആഗ്രഹം സാക്ഷി ഹോട്ടലുകാരെ അറയിച്ചു. ഹോട്ടലുകാര്‍ക്കും സന്തോഷം, അവര്‍ അവിടെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു അടുക്കളയും ഒരു ജോലിക്കാരനെയും സാക്ഷിക്ക് വിട്ടുകൊടുത്തു.

ധോണി വരുമ്പോഴേയ്ക്കും സാക്ഷി, നല്ല അസ്സല്‍ പരിപ്പുകറിയും ചിക്കന്‍ ഫ്രൈയുമൊക്കെ റെഡിയാക്കി വച്ചു. ഹോട്ടലുകാര്‍ തന്നെയാണ് ഇരുപത്തിയൊന്നുകാരിയായ സാക്ഷി ധോണിയ്ക്കുവേണ്ടി പാചകം ചെയ്ത വിവരം പുറത്തുവിട്ടത്. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദമെടുത്ത സാക്ഷി കൊല്‍ക്കത്തയിലെ ഒരു ഫൈസ്റ്റാര്‍ ഹോട്ടലിലാണ് ഇന്റേണ്‍ഷിപ്പ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+