തരൂര്‍-സുനന്ദ വിവാഹം പത്മനാഭസ്വാമി ക്ഷേത്രത്തില്‍?

വിവാഹത്തിന് മുന്നോടിയായി ഇരുവരും ഞായറാഴ്ച മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ക്ഷേത്രത്തിലെത്തി വിവിധ പൂജകള്‍ നടത്തി. ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് സൂചന.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇവര്‍ തിരുപ്പതി ക്ഷേത്രത്തിലും മറ്റും സന്ദര്‍ശനം നടത്തുകയും പൂജാവിധികള്‍ നടത്തുകയും ചെയ്തിരുന്നു. സുനന്ദയുമായുള്ള വിവാഹത്തിന് മുന്നോടിയായി ശശി തരൂര്‍ വിവാഹമോചനം നേടിയിട്ടുണ്ട്.
കാനഡ സ്വദേശിയായ ക്രിസ്റ്റ ഗൈല്‍സിയായിരുന്നു തരൂരിന്റെ ഭാര്യ. വെള്ളിയാഴ്ചയാണ് ശശി തരൂര്‍ വിവാഹമോചനം നേടിയത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഗുഡ്ഗാവില്‍ അനുപംഖേറിന്റെ കുഛ് ഭി ഹോ സക്താ ഹൈ എന്ന ചിത്രം കാണാനെത്തിയിരുന്നു.
പിന്നീട് ഞായറാഴ്ച മഹാരാഷ്ട്രയില്‍ ഷിര്‍ദ്ദിയ്ക്കടുത്തുള്ള ക്ഷേത്രത്തിലെത്തി ദോഷങ്ങള്‍ മാറുവാനായി ശനിദേവ പൂജയായ സങ്കല്‍പ്പ പൂജയും അഭിഷേകവും നടത്തി. തുടര്‍ന്ന് ഷിര്‍ദ്ദി സായ്ബാബ ക്ഷേത്രത്തിലും ഇവര്‍ ദര്‍ശനം നടത്തി.
കേരളത്തിലെ ഒരു പ്രമുഖ ജ്യോത്സ്യനാണ് ശനിദോഷം മാറാനായി പൂജചെയ്യാന്‍ തരൂരിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന. പൂജകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട തരൂര്‍ കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയുള്ള പൂജകളാണ് നടത്തിയതെന്ന് പറഞ്ഞു.












Click it and Unblock the Notifications