മണ്ഡപത്തില്‍ വിസമ്മതം പറഞ്ഞ് വധു; വിവാഹം മുടങ്ങി
കൊല്ലം: മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് കതിര്‍മണ്ഡപത്തില്‍ വച്ച് വധു വിവാഹത്തിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് കല്യാണം മുടങ്ങി.
ഇതിനെത്തുടര്‍ന്ന് വരനും കൂട്ടരും തിരിച്ചുപോയി. ഞായറാഴ്ച പാരിപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ വച്ചാണ് നാടകീയ സംഭവങ്ങള്‍ നടന്നത്.
നാവായിക്കുളം സ്വദേശിനിയായ പെണ്‍കുട്ടിയാണ് അവസാനനിമിഷം വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് പിന്‍മാറിയത്.
പള്ളിക്കല്‍ സ്വദേശിയാണ് വരന്‍. താലിചാര്‍ത്തുന്നതിന് തൊട്ടുമുമ്പ് വധു എഴുനേറ്റുനിന്ന് ഈ കല്യാണം വേണ്ട എന്നുപറഞ്ഞ്് മണ്ഡപത്തില്‍ നിന്ന് ഇറങ്ങുകയായിരുന്നു.
തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ പാരിപ്പള്ളി പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചു.
തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള കുട്ടിയാണ് എന്നറിഞ്ഞപ്പോള്‍ കേസിനു നില്‍ക്കാതെ വരനും കൂട്ടരും മടങ്ങിപ്പോയി.












Click it and Unblock the Notifications