മന്ത്രി ശ്രീമതിയെ തടയാന്‍ ശ്രമം
തൊടുപുഴ: അടിമാലി താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച പുതിയ ഔട്ട്‌പേഷ്യന്റ് ബ്ലോക് ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി പികെ ശ്രീമതിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.
മന്ത്രിയെ തടയാന്‍ ശ്രമിച്ച 15 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരപരിപാടികള്‍ നടന്നുവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പുതിയ ബ്ലോക് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ സിപിഎം പ്രവര്‍ത്തരും മുദ്രാവാക്യം വിളികളുമായി മുന്നോട്ടെത്തിയതോടെ നേരിയ സംഘര്‍ഷം ഉണ്ടായി.
അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ അടിമാലി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.












Click it and Unblock the Notifications