മാഫിയ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ജ. സിരിജഗന്‍

തിങ്കളാഴ്ച രാവിലെ കോടതി ചേര്‍ന്നയുടനെയാണ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.
കരിങ്കല്‍ ക്വാറിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് മാഫിയയാണെന്ന് ജസ്റ്റിസ് സിരിജഗന്‍ അഭിപ്രായപ്പെട്ടുവെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍.
ഇത്തരം പദപ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ജസ്റ്റിസ് ഇന്ന് കോടതിയില്‍ വ്യക്തമാക്കിയത്. കോടതിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത നല്‍കുന്ന പ്രവണത ശരിയല്ല. ഇത് ജനാധിപത്യത്തിനും മാധ്യമധര്‍മ്മത്തിനും ചേര്‍ന്ന നടപടിയല്ല- ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു.
രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ സര്‍ക്കാരിനെക്കൊണ്ട് ഗുണമുള്ളൂ എന്നാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ജസ്റ്റിസ് പറഞ്ഞതായുള്ള വാര്‍ത്ത വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ, സാമൂഹിക രംഗത്തുനിന്ന് ഏറെ പ്രതികരണം ഉണ്ടാവുകയും ചെയ്തു.എന്നാല്‍ തന്റെ പരാമര്‍ശം ഒരു അഭിഭാഷകന്‍ മാധ്യമങ്ങളെ തെറ്റായി ധരിപ്പിക്കുകയായിരുന്ന് ജസ്റ്റിസ് വ്യക്തമാക്കി.
സര്‍ക്കാരിനെതിരെ കോടതി അനാവശ്യ പ്രതികരണം നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ ചീഫ് ജസ്റ്റിസിനെ കാണുകയും അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications