Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലാസ്

Popular Front
ആലുവ: മതവിദ്വേഷം വളര്‍ത്തുകയും രാജ്യത്തിന്റെ വികസനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നക്ലാസുകള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പ്രവര്‍ത്തന രീതികളടങ്ങിയ വിവരങ്ങള്‍ പുറത്തുവന്നു.

എസ്ഡിപിഐ ജില്ലാ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖകളിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഇത്തരം രേഖകളുടെ അടിസ്ഥാനത്തിലാണ് മൊയ്തീന്‍ കുഞ്ഞിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്സെടുത്തിരിക്കുന്നത്.

മുസ്‌ലീങ്ങളെ ഉന്മൂലനം നടത്താന്‍ ശ്രമം നടക്കുന്നതായുള്ള സംഭവങ്ങള്‍ വിശദീകരിക്കാനും ഇതിനെതിരെ ശക്തിയാര്‍ജ്ജിച്ച് തിരിച്ചാക്രമിക്കാന്‍ മനസ്സ് പാകപ്പെടുത്താനുമുള്ള ക്ലാസ്സുകളാണ് നല്‍കുന്നത്. മൂന്നു മാസത്തിലൊരിക്കലോ ചുരുങ്ങിയത് 50 പേര്‍ പങ്കെടുക്കാനുണ്ടെങ്കിലോ മാത്രമാണ് ഇത്തരം ക്ലാസ് നടക്കുന്നത്.

ഫ്രീഡം പരേഡ് ശത്രുവിനെതിരായ ആക്രമണമായി മാറ്റിയെടുക്കേണ്ടതുണ്ടെന്നും ഇതില്‍ പറയുന്നു. നിയമനിര്‍മാണ സഭകളെ നിരാകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയും വിധം നിര്‍ദ്ദേശം നല്‍കുന്ന വിഭാഗവും ഉണ്ട്.

ഇന്ത്യ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും ഉപഗ്രഹം വിക്ഷേപിക്കുന്നതിലും ആശങ്കപ്രകടിപ്പിക്കുന്ന ലഘുലേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പോലീസ് ഗൗരവമായാണ് അന്വേഷിക്കുന്നത്. ശക്തമായ രാജ്യം വിഭാവനം ചെയ്യുന്നു എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന്റേത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+